തലശ്ശേരി: കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മാപ്പ് അവ്യക്തത നിറഞ്ഞതാണെന്നും പഴയ മാപ്പിന് പകരം ഇഎസ്എ ജിയോ കോഡിനേറ്റ്സ് രേഖപ്പെടുത്തിയ ഭൂപടം ജനങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും മാപ്പിനെപ്പറ്റി പരാതി പറയാനുള്ള തിയതി നീട്ടി നൽകണം എന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി അതിരൂപതാ കെസിവൈഎം രംഗത്ത്.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇഎസ്എ (ESA) നോട്ടിഫിക്കേഷൻ അതിന്റെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയ പരിധി സെപ്റ്റംബർ 30ന് അവസാനിക്കുകയാണ്. ഇഎസ്എ അഥവാ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ പെടുത്തി തങ്ങളുടെ കൃഷി ഭൂമി നഷ്ടമാകുമോ എന്നുള്ള വലിയ ആശങ്കയിലാണ് മലയോര കർഷകർ. ഇഎസ്എ മാപ് പ്രസിദ്ധീകരിച്ചപ്പോൾ മറ്റെല്ലാ സംസ്ഥാനങ്ങളും ജിയോ കോർഡിനേറ്റുകൾ ഉൾപ്പെടുന്ന മാപ്പുകൾ പ്രസിദ്ധപ്പെടുത്തി._ എന്നാൽ കേരളത്തിന്റെ മാപ്പ് ബയോ ഡിവേഴ്സിറ്റി ബോർഡിന്റെ അപ്പിലുണ്ട് എന്നാണ് പറഞ്ഞത്._
ആ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ ജിയോ കോർഡിനേറ്റിങ് ഉൾപ്പെടുന്ന മാപ്പുകൾ നമുക്ക് ലഭ്യമല്ല. മറിച് സെർവ്വേ നമ്പറുകൾ മാത്രമേ അവിടെ ഉള്ളു. കർഷകർക്ക് ഇത് പരിശോധിച്ചാൽ തങ്ങളുടെ ഭൂമി ഇതിൽ ഉൾപ്പെട്ടോ ഇല്ലയോ എന്ന് അറിയാൻ ഉള്ള സാഹചര്യം ഇല്ല. ഉദ്യോഗസ്ഥരുടെ ഇഷ്‌ടാനിഷ്ട്ടങ്ങൾക്കോ അവരുടെ ദയാദക്ഷിണ്യങ്ങൾക്കും കർഷകരെ ബലിയേടക്കുന്ന ഗതികേടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്._
ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ വന വിസ്തീർണ്ണം സംബന്ധിച്ച അപാകത തിരുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. 123 വില്ലേജുകളിലെ 1968 ജനുവരി ഒന്നിനും 1977 ജനുവരി ഒന്നിനും മുമ്പ് നൽകിയ സർക്കാർ അംഗീകൃത പട്ടയ ഭൂമികൾ വരെ വനഭൂമിയിൽ ഉൾപ്പെട്ടു പോകുമെന്ന സത്യം മറച്ചുപിടിക്കുന്നത് എന്തിനുവേണ്ടി എന്ന് പരിശോധിക്കണം..._
നേരത്തെ പ്രഖ്യാപിച്ച വില്ലേജുകളിൽ നിന്ന് മുപ്പതോളം വില്ലേജുകൾ ഒഴിവാക്കിയിട്ട് പോലും സമാന മാനദണ്ഡത്തിൽ പെടുന്ന മലബാറിലെ വില്ലേജ് ഇവിടെ ഒഴിവാക്കാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ്..._
ആറാമത്തെ കരട് വിജ്ഞാപനത്തിൽ മാത്രം പ്രതിപാദിക്കുന്ന ഇഎസ്ഐയുടെ കടസ്ട്രൽ മാപ്പുകൾ ബയോടെ യൂണിവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമല്ല. ഇത് സൈറ്റിൽ ലഭ്യമാക്കുകയും ലഭ്യമാക്കിയതിനുശേഷം 60 ദിവസമെങ്കിലും പൊതുജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കാൻ അവസരം നൽകുകയും വേണം...._
'ഈ വിഷയത്തിൽ അനുകൂലമായ ഒരു നടപടി സർക്കാർ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ കെസിവൈഎം തലശ്ശേരി അതിരൂപത ശക്തമായ സമര പോരാട്ടങ്ങളുമായി ജനങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്ന് അതിരൂപത സെക്രട്ടറിയേറ്റ് നൽകുന്ന പ്രസ്ഥാവനയിൽ കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേകര, ട്രഷറർ എമിൽ നെല്ലംക്കുഴി, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന റോസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഖിൽ ചാലിൽ പുത്തൻപുരയിൽ, ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ,വിപിൻ ജോസഫ് , സോന ചിറയിൽ , അഖിൽ നെല്ലിക്കൽ, പി.ജെ ജോയൽ, അപർണ്ണ സോണി, റോസ് തോട്ടത്തിൽ എന്നിവർ അറിയിച്ചു.
The map is the problem, the government should change the map.